Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A. R. Rahman

ലഗാന്‍റെ കാൽ നൂറ്റാണ്ട്; ചരിത്ര പ്രദർശനത്തിനൊരുങ്ങി അഭ്രകാവ്യം, ആമിർ ഖാൻ ഓസ്ട്രേലിയയിലേക്ക്

1890-ക​ളി​ൽ ഗു​ജ​റാ​ത്തി​ലെ ഒ​രു ഗ്രാ​മ​ത്തിൽ, അ​തി​ജീ​വ​ന​ത്തി​നാ​യി ഇം​ഗ്ലീ​ഷു​കാ​ര്‍​ക്കെ​തി​രേ ബാ​റ്റ് വീ​ശി​യ ഭു​വ​നെ​യും അ​വ​ന്‍റെ കൂ​ട്ടു​കാ​രെ​യും ഇ​ന്ത്യ​ന്‍ സി​നി​മാ​ലോ​കം നെ​ഞ്ചി​ലേ​റ്റി​യി​ട്ട് കാ​ൽ നൂ​റ്റാ​ണ്ടു തി​ക​യു​ന്നു. അ​ശു​തോ​ഷ് ഗൊ​വാ​രി​ക്ക​ർ എ​ന്ന സം​വി​ധാ​യ​ക​നും ആ​മി​ർ ഖാ​ൻ എ​ന്ന അ​ഭി​നേ​താ​വും ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ച​രി​ത്ര​ത്തി​ല്‍ പു​തി​യൊ​രു അ​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. 2001 ജൂൺ 15-ന് ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. റി​ലീ​സി​ന്‍റെ സി​ല്‍​വ​ര്‍ ജൂ​ബി​ലി വേ​ള​യി​ല്‍, ല​ഗാ​ന്‍റെ ച​രി​ത്ര​വി​ജ​യം വീ​ണ്ടും ആ​ഘോ​ഷ​മാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​ലോ​കം.

ഇ​ന്ത്യ​ക്കു വെ​ളി​യി​ൽ ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​മാ​യ ഇ​ന്ത്യ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ഓ​ഫ് മെ​ല്‍​ബ​ണ്‍ പ​തി​നേ​ഴാ​മ​ത് എ​ഡി​ഷ​നി​ലാ​ണ് ല​ഗാ​ന്‍റെ 25-ാം വാ​ര്‍​ഷി​കം സ​വി​ശേ​ഷ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ന്ന സു​വ​ര്‍​ണാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ചി​ത്ര​ത്തി​ന്‍റെ നാ​യ​ക​നും നി​ര്‍​മാ​താ​വു​മാ​യ ആ​മി​ര്‍ ഖാ​ന്‍ നേ​രി​ട്ടെ​ത്തു​ക​യും ചെ​യ്യ​ന്നു​ണ്ട്. ഓ​ഗ​സ്റ്റ് 13 മു​ത​ല്‍ 23 വ​രെ ന​ട​ക്കു​ന്ന മെ​ല്‍​ബ​ണ്‍ ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ല​ഗാ​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ര്‍​ശ​ന​ത്തോ​ടെ​യാ​യി​രി​ക്കും. ജൂ​ലൈ 9-ന് ​ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള പ്രാ​രം​ഭ ച​ട​ങ്ങു​ക​ള്‍​ക്കു തു​ട​ക്ക​മാ​കും. മെ​ല്‍​ബ​ണി​ലെ പ്ര​ശ​സ്ത​മാ​യ എ​സി​എം​ഐ തി​യ​റ്റ​റി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം.

Latest News

Corehub Up